ആനവണ്ടിയിയിലും ചില നന്മമനസ്സുകള്‍ : മലയാളി പെരിങ്ങോട്

മുഴുവൻ #KSRTC ജീവനക്കാരോടും ഇഷ്ടംതോന്നിപ്പിച്ച രണ്ട് ജീവനക്കാർ... <3

രാവിലെകോഴിക്കോട്ടേക്ക് പോരാനായി പെരുമ്പിലാവിൽ ബസ് കാത്ത് നിൽക്കുമ്പോൾ ആദ്യം മുന്നിൽവന്ന് നിന്നത് നിറയെ ആളുകളുമായി ഒരു സ്വകാര്യ ബസ് ആയിരുന്നു. ഇരിക്കാൻസീറ്റില്ലാത്തതു കൊണ്ട് പിന്നിലേക്ക് മാറി നിന്നപ്പോഴാണ് അതിനു പുറകിൽ ചുവപ്പുംമഞ്ഞയും കളറുള്ള നമ്മുടെ സ്വന്തം കെ എസ് ആർ ടി സി വന്നത്. തിരക്കും ഇല്ല. ഉടനെഅങ്ങോട്ടോടാൻ ഒരുങ്ങിയ എന്നോട് സ്വകാര്യ ബസിലെ കണ്ടക്റ്റർ: അതില്കാശ് കൂടുതലാണ് ചേട്ടാ... എന്തിനാണ് വെറുതെ കാശ് കളയുന്നത്...ഇതു കേട്ടയുടനെ അയാളുടെ മുഖത്തു നോക്കി രണ്ടു വർത്താനംപറയണമെന്നാഗ്രഹിച്ചതാണ്. സമയമില്ലായ്മയും, ബസ് അധിക സമയംനിർത്തുകയില്ലെന്നുള്ളതു കൊണ്ടും ഒന്നും പറയാൻ സാധിച്ചില്ല. എങ്കിലും മനസ്സിൽപറഞ്ഞു: എന്റെ കാശ് ഞങ്ങടെ കെ എസ് ആർ ടി സിക്കല്ലെ, കുഴപ്പമില്ല.അങ്ങനെ കയറിയിരുന്ന്, ടികറ്റും എടുത്ത് മൊബൈൽ ഓണാക്കി ഫെയ്സ്ബുക് തുറന്ന് പോസ്റ്റുകൾ നോക്കി കൊണ്ടിരുന്നു....

ബസ്സ്എടപ്പാൾ ടൗൺ കഴിഞ്ഞ് കണ്ടനകം കെ എസ് ആർ ടി സി ഡിപോയിൽ എത്തി പഞ്ചിംഗിനായി നിർത്തി.കടല വില്പനക്കാരും,വെള്ളക്കച്ചവടക്കാരുടെയും ബഹളം... കണ്ടക്ടർ വന്ന്, ബസ്സ് സ്റ്റാർട്ട് ചെയ്തയുടനെ ഒരു നിലവിളി...

അയ്യോ... എനിക്കു വയ്യായേ.... ഗുരൂവായൂരപ്പാ.... ഞാനിപ്പൊ മരിക്കുമേ....ഏട്ടാ എന്നെ പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടു പോകൂ... എന്റെ ബിപി കൂടുന്നേ... ശ്വാസംമുട്ടുന്നേ... ഗുരുവായൂരപ്പാ എന്നെ രക്ഷിക്കണേ....

പെട്ടെന്ന്ശബ്ദം എവിടുന്നാണെന്ന് മനസിലായില്ല... അല്പം പ്രായമുള്ളൊരാളുടെ കരച്ചിലാണ്...എണീറ്റ് നോക്കിയപ്പോൾ മൂന്നുനാലു സീറ്റുകൾ മുന്നിൽ രണ്ട് വൃദ്ധർ ഇരിക്കുന്നു.അതിലൊരാളാണ്... ഒപ്പമിരിക്കുന്നയാളെ ഏട്ടാ എന്നാണ് വിളിക്കുന്നത്. അയാളുടെ കൈകളിൽബലമായി പിടിച്ചിട്ടുണ്ട്... അടുത്ത് ചെന്ന്, എന്താണെന്ന് ചോദിച്ചു... പെട്ടെന്ന്സുഖമില്ലാതായി... നാവ് വറ്റി വരളുന്നു... ശ്വാസം കിട്ടുന്നില്ല... ബിപി കൂടുന്നപോലെയുണ്ട്, തല കറങ്ങുന്നു.... വീണ്ടും നിലവിളി... മൂന്നോനാലോ സീറ്റുകൾ ഒഴിച്ച് ബാക്കിയെല്ലാം ഫുൾ ആണ്.

കണ്ടക്ടർവന്നു,ആശുപത്രിയിൽ കൊണ്ടു പോകണം. ഇവിടെ അടുത്ത് എവിടെയാ ആശുപത്രിയുള്ളത്എന്ന് അന്വേഷിച്ചു. എടപ്പാളിലാണ് ആശുപത്രി അടുത്തുള്ളത്. അവിടുന്ന് നാലഞ്ച്കിലോമീറ്റർ ഏകദേശം മുന്നോട്ട് പോന്നിരിക്കുന്നു. അടുത്തൊന്നും ഒരു ഓട്ടോ പോലുംകിട്ടാനില്ല... എന്തു ചെയ്യും എന്ന് കണ്ടക്ടറോട് ചോദിച്ചു. അദ്ദേഹം നാലുപാടുംഒന്ന് നോക്കിയിട്ട് പറഞ്ഞു: നമുക്ക് തിരിച്ച് പോകാം,ആർക്കെങ്കിലും പ്രയാസമാകുമോ...?‘ യാത്രക്കാർഒന്നടങ്കം പറഞ്ഞു: ഇല്ല, ഒരുപ്രയാസവും ഇല്ല... അദ്ദേഹത്തെ ആശുപത്രിയിലാക്കിയിട്ട് പോയാൽ മതി.ഡ്രൈവർ ബസ് തിരിച്ചു. കോഴിക്കോട് ബോർഡും വെച്ച് തൃശൂർക്ക് പോകുന്ന കെ എസ്ആർ ടി സിയെ അത്ഭുതത്തോടെ പുറത്തുള്ളവർ നോക്കുന്നത് കണ്ടു! എടപ്പാൾ ടൗണിലെ സിഗ്നലിൽചുവപ്പ് ലൈറ്റ്... ഒരു ആമ്പുലൻസ് ഓടിക്കുന്ന പോലെ, ഹെഡ്ലൈറ്റ് ഇട്ട് കെ എസ് ആർ ട്ടി സിയുടെ ആനവണ്ടി ഹോണടിച്ച് വരുന്നത് കണ്ട് എല്ലാവരുംഅവരവരുടെ വാഹനങ്ങൾ ഒതുക്കിത്തന്നു...

ബസ്സ്എടപ്പാളിലെ ശുകപുരം ആശുപത്രിയുടെ മുന്നിൽ വലതുവശം ചേർത്തുനിർത്തി. കണ്ടക്ടർ ഇറങ്ങിയോടി സ്ട്രെക്ചറുമായി ആശുപത്രി ജീവനക്കാർ... ഓട്ടോഡ്രൈവർമാരും, നാട്ടുകാരും ഓടിക്കൂടി... രോഗി അപ്പോഴുംനിലവിളിക്കുന്നുണ്ടായിരുന്നു. കൂടെയുള്ളയാളിന്റെ കൈയിൽ ഒരു കൊച്ചു കുഞ്ഞിനെ പോലെമുറുകെ പിടിച്ചുകൊണ്ട് സ്ട്രെക്ചറിൽ കിടന്നും കരയുന്നു... ആശുപത്രിയിലാക്കി,കൂടെയുള്ള ആളോട് കയ്യിൽ കാശുണ്ടോ? അത്യാവശ്യചിലവിന് ഇത് വെച്ചോളൂ എന്നു പറഞ്ഞ് ഡ്രൈവറും കണ്ടക്ടറും അവരുടെ പേഴ്സിൽ നിന്ന്കുറച്ച് കാശെടുത്ത് കൊടുക്കാൻ ശ്രമിച്ചു. അദ്ദേഹമത് സ്നേഹപൂർവം നിരസിച്ചു...

മനുഷ്യത്വംമരവിക്കാത്ത രണ്ട് ജീവനക്കാർ,മുഴുവൻ കെ എസ് ആർ ടി സി ജീവനക്കാരുടെയും യശസ്സ് ഉയർത്തി. ഇങ്ങനൊരുനല്ല കാര്യത്തിന് തടസ്സം നിൽക്കാത്ത യാത്രക്കാർ മുഴുവൻ യാത്രികർക്കും മാതൃകയായി...

 

Share this news

           

RELATED NEWS