ട്രേഡ് യൂണിയൻ നേതാവും മുൻ എം പി യുമായിരുന്ന എ കെ റോയ് അന്തരിച്ചു

ട്രേഡ്  യൂണിയൻ  നേതാവും മാർക്സിസ്റ്റും ആയ എ കെ റോയ് അന്തരിച്ചു .റോയ് ബിഹാറിലെ ധൻബാദ് മേഖലയെ പ്രതിനിധികരിച്ചു മൂന്ന് തവണ എം പി ആയിട്ടുണ്ട്.മാർക്സിസ്റ്റ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ സ്ഥാപക നേതാവ് ആയിരുന്നു.90 വയസ്സായിരുന്നു അവിവാഹിതൻ ആയിരുന്നു .
എ കെ റോയ് ജാർഖണ്ഡ് സംസ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് ഷിബു സോറനോടൊപ്പം മുന്നിൽനിന്നു  നയിച്ച ആളായിരുന്നു.1971 ൽ തുടങ്ങിയ ജാർഖണ്ഡ് സംസ്ഥാനത്തിന് വേണ്ടിയുള്ള സമരം 2000 ത്തിൽ  സംസ്ഥാന രൂപീകരണത്തോടു കൂടി വിജയിച്ചു.
ബംഗാളിലെ സപുര ഗ്രാമത്തിൽ ജനിച്ച റോയ് എം എസ് സി കെമിസ്ട്രി പൂർത്തിയാക്കി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകൻ ആയി.തൊഴിലാളി വർഗ്ഗത്തിനോടുള്ള ആത്മാർത്ഥമായ സമീപനങ്ങളിലും വ്യെക്തി ജീവിതത്തിൽ കാണിക്കുന്ന സത്യസന്ധതയിലും രാഷ്ട്രീയ ശത്രുക്കൾ പോലും റോയെ ബഹുമാനിച്ചിരുന്നു .ഇടതു പക്ഷ രാഷ്ട്രീയ പ്രവർത്തകർക്കു റോയുടെ ജീവിതം ഒരു മാതൃക തന്നെ ആണ് .
1967 ൽ സി പി ഐ എം ടിക്കറ്റിൽ ആണ് ആദ്യമായ്‌ സിൻഡ്രി അസംബ്ലി മണ്ഡലത്തിൽ നിന്നും റോയ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.പിന്നീട് അദ്ദേഹം സി പി ഐ എം ൽ നിന്നും രാജി വെക്കുക ആയിരുന്നു.ധൻബാദ് മേഖലയിൽ നിരവധി തൊഴിലാളി സമരങ്ങൾക്ക് നേതൃത്വം  നൽകിയ റോയ് തൊഴിലാളികളുടെ പ്രിയപ്പെട്ട നേതാവ്  ആയിരുന്നു . മരണം വരെ സ്വന്തം വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും കമ്മ്യൂണിസ്റ്റ് ആയിരുന്ന റോയുടെ നഷ്ടം  വലുതാണ് 

Share this news

           

RELATED NEWS

ak roy, bihar, mcc,