തലസ്ഥാനത്തു കോൺഗ്രസ് കലാപത്തിന് ശ്രമിക്കുന്നതായി ഡി വൈ എഫ് ഐ

യൂണിവേഴ്സിറ്റി കോളേജ് വിഷയം മറ പിടിച്ചു കോൺഗ്രസ് തലസ്ഥാനത്തു കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് എന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം.അതിന്റെ ഭാഗമായാണ് വേണമെങ്കിൽ പോലീസിനെ ആക്രമിക്കുമെന്ന കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരന്റെ പരാമർശം എന്ന് റഹീം വാർത്ത  സമ്മേളനത്തിൽ പറഞ്ഞു.തലസ്ഥാനത്തു വിവിധ ഇടങ്ങളിലെ നിരവധി ഗുണ്ടകൾ തമ്പടിച്ചിരിക്കുകയാണ് എന്നും യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ സമരം ചെയുന്ന കോൺഗ്രസ് യൂത്ത് കോൺഗ്രസ് കെ എസ് യു എന്നിവർക്കു കൃത്യമായ ഒരു മുദ്രാവാക്യവും ആവശ്യവും ഉണ്ടോ എന്നും റഹീം  അഭിപ്രായപ്പെട്ടു.ഇതൊന്നും വെളിപ്പെടുത്താനൊ മറുപടി പറയാനോ അവർ തയ്യാറല്ല 

ഒന്നര ലക്ഷം നിയമനങ്ങൾ ആണ് ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നടത്തിയതു.അത് കാരണം ആണ് പ്രതിപക്ഷ നേതാവ് പി എസ് സി യുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമങ്ങൾ ആയി മുന്നോട്ടു പോകുന്നത് എന്ന് റഹീം പറഞ്ഞു .നിയമനങ്ങളെ അട്ടിമറിക്കുക്ക എന്നുള്ളതാണ് ഇവരുടെ ലക്‌ഷ്യം.വാട‌്സാപ‌് വഴി അജ്ഞാതകേന്ദ്രങ്ങളിൽനിന്നാരംഭിച്ച വ്യാജ പ്രചാരണങ്ങൾ പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും ആവർത്തിക്കുകയായിരുന്നുവെന്നും റഹീം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷ്‌, സെക്രട്ടറിയറ്റ‌് അംഗം ഷിജൂഖാൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ‌് വി വിനീത‌് എന്നിവരും പങ്കെടുത്തു.

Share this news

           

RELATED NEWS

dyfi, congress, aa raheem,university college