സമരം ചെയ്യുന്നവരുടെ രാഷ്ട്രീയ നേതൃത്വം വിചാരിച്ചിട്ട് കോളെജ് അവസാനിപ്പിക്കാനായിട്ടില്ല;കെ എസ് യു നടത്തുന്ന സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രിതിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഉണ്ടായ സംഘര്‍ഷത്തില്‍ കെഎസ് യു നടത്തുന്ന സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ് യു എന്തിനാണ് സമരം ചെയ്യുന്നതെന്ന് അറിയില്ലെന്നും കോളെജ് അടപ്പിക്കാനുള്ള ശ്രമം നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘തെറ്റ് തെറ്റ് തന്നെയാണ്. അതില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ല. എന്നാല്‍ കോളെജ് അവിടുന്ന് എടുത്തു കളയുക, കോളെജ് അവിടെ പ്രവര്‍ത്തിക്കേണ്ടതില്ല, അത് മ്യൂസിയമാക്കാം എന്ന അഭിപ്രായങ്ങള്‍ ചിലര്‍ പറഞ്ഞിരുന്നു.

അതൊന്നും സര്‍ക്കാരിന്റെ അഭിപ്രായമല്ല. യൂണിവേഴ്‌സിറ്റി കോളെജ് അവിടെതന്നെയുണ്ടാവും അതിനെ കൂടുതല്‍ പ്രശസ്തമായ നിലയിലേക്ക് ഉയര്‍ത്താന്‍ നോക്കും തെറ്റായ കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും’ മുഖ്യമന്ത്രി പറഞ്ഞു.

കോളേജിന്റെ പേരിൽ സമരം നടത്തുന്നവരുടെ ലക്ഷ്യം എന്താണെന്ന് ഇതുവരെ മനസ്സിലായില്ലെന്നും യൂണിവേഴ്‌സിറ്റി കോളേജ് പൂര്‍ണ്ണമായും അവസാനിപ്പിക്കുക എന്നാണെങ്കില്‍ ഈ സമരം നടത്തുന്നവരുടെ രാഷ്ട്രീയ നേതൃത്വം ഗവണ്‍മെന്റ് നയിച്ചിരുന്ന കാലത്ത് ആ ആഗ്രഹത്തോടെ പുറപ്പെട്ട നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലയെന്നത് ഓര്‍ക്കുന്നത് നല്ലതാണെന്നും ഇക്കാലത്ത് ഇത് ഒട്ടും നടക്കില്ലായെന്നും അദ്ദേഹം പ്രതികരിച്ചു.

Share this news

           

RELATED NEWS

pinarayi vijayan,ksu,university college