'ഞാന്‍ എംപിയായത് നിങ്ങളുടെ കക്കൂസ് കഴുകാനല്ല';മണ്ഡലത്തിലെ ശുചിത്വകുറവിനെക്കുറിച്ച് പരാതിപ്പെട്ടവരോട് ബിജെപി എംപി പ്രജ്ഞ സിങ് താക്കൂര്‍

കക്കൂസും മാലിന്യ ഓടയും വൃത്തിയാക്കാനല്ല താന്‍ എം.പിയായതെന്ന് ബോപ്പാല്‍ എം.പി സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍. മധ്യപ്രദേശിലെ സെഹോര്‍ ജില്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകുരുമായുള്ള സംവാദത്തിലാണ് ബി.ജെ.പി എം.പിയുടെ പ്രതികരണം. സെഹോര്‍ ജില്ലയിലെ ശുചിത്വക്കുറവിനും മാലിന്യത്തിനുമെതിരെ പ്രവര്‍ത്തകര്‍ പരാതിപ്പെട്ടപ്പോഴാണ് കക്കൂസും മാലിന്യ ഓടയും വൃത്തിയാക്കാനല്ല താന്‍ എം.പിയായതെന്ന് പ്രഗ്യാ സിംഗ് പറഞ്ഞത്.

 
 
സ്വച്ഛ് ഭാരത് പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കെയാണ് ബി.ജെ.പി എം.പിയുടെ മറിച്ചുള്ള പ്രതികരണം. മാലേഗാവ് സ്‌ഫോടകനക്കേസില്‍ പ്രതിയായ പ്രഗ്യാ സിംഗ് 2008ലെ മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയാണ്. നേരത്തെയും നിരന്തരം വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന നേതാവാണ് പ്രഗ്യാ സിംഗ് ഠാക്കൂര്‍.


ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബോപ്പാലില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെ പരാജയപ്പെടുത്തിയാണ് പ്രഗ്യാ സിംഗ് എം.പിയായത്. മഹാരാഷ്ട്ര എ.ടി.എസ് തലവനായിരുന്ന ഹേമന്ദ് കാര്‍ക്കറെ മുെേബെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് തന്റെ ശാപം കാരണമാണെന്ന് തെരരെഞ്ഞടുപ്പ് കാലത്ത് പ്രഗ്യാ സിംഗ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ പുകഴ്ത്തിതും വിവാദമായിരുന്നു. ഇതോടെ പ്രധാനമന്ത്രി മോഡി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രഗ്യയെ തള്ളിപ്പറഞ്ഞ് രംഗത്ത് വന്നു.

Share this news

           

RELATED NEWS

pragya singh thakur